സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (11:04 IST)
മന്നാര്‍ കടലിടുക്കിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24
മണിക്കൂറിനുള്ളില്‍
തെക്കന്‍
തമിഴ് നാട് തീരത്തേക്ക് നീങ്ങി തുടര്‍ന്ന്
ശക്തി കുറയാന്‍
സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തില്‍
അടുത്ത 5
ദിവസം
ഒറ്റപ്പെട്ട
ഇടിമിന്നലോടു കൂടിയ
നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍
ഡിസംബര്‍ 12ന്
അതിശക്തമായ മഴയ്ക്കും
ഡിസംബര്‍ 12,13
തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.