യുക്രൈനില്‍ കനത്ത ബോംബാക്രമണം നടത്തി റഷ്യ; ഏഴുപേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2024 (10:33 IST)
യുക്രൈനില്‍ കനത്ത ബോംബാക്രമണം നടത്തി റഷ്യ. കഴിഞ്ഞ ദിവസം രാത്രിയാണ് ബോംബ് ആക്രമണം നടത്തിയത്. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സ്‌പോറിഷ്യ പട്ടണത്തില്‍ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടം തകരുകയും ഏഴുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 22 പേര്‍ക്ക് പരിക്കേറ്റു. അതേസമയം അഞ്ചുപേര്‍ കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണംന്നാണ് വിവരം. റഷ്യയുമായുള്ള യുദ്ധത്തില്‍ ഇതുവരെ 43000 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു.

കൂടാതെ 370000അധികം സൈനികര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. രണ്ട് ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടതെന്നും അഞ്ചര ലക്ഷത്തോളം സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സെലന്‍സ്‌കി അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :