തിരുവനന്തപുരം|
jibin|
Last Modified ശനി, 14 നവംബര്‍ 2015 (10:01 IST)
തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷി നശിക്കാന്‍ തുടങ്ങിയതും ഗ്രാമങ്ങളില്‍ ദീപാവലി ആഘോഷവും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ വിപണിയില്‍ പച്ചക്കറിവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ചെയ്‌തു.
ദീപാവലി സീസണായതിനാല്‍ വിളവെടുപ്പ് നിര്‍ത്തിയതിന് പിന്നാലെ കനത്ത മഴ തുടരുന്നതുമാണ്
പച്ചക്കറിവില ഉയരാന്‍ കാരണമായത്. കഴിഞ്ഞ ആഴ്ചവരെ 20-30 രൂപയില്‍ നിന്നിരുന്ന പച്ചക്കറികളുടെ വിലയാണ് ഒറ്റയടിക്ക് 50-60ല്‍ എത്തിനില്‍ക്കുന്നത്. ബീന്‍സ്, പാവയ്‌ക്ക, അച്ചിങ്ങ, ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, നെല്ലിക്ക, മുരിങ്ങക്ക, മാങ്ങം നേന്ത്രക്കായ, പയര്‍, കാബേജ് എന്നിവയ്‌ക്കെല്ലാം വില കൂടിയിരിക്കുകയാണ്. പെട്ടെന്നുള്ള വിലക്കയറ്റം സാരമായിത്തന്നെ കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
പച്ചക്കറിവിലയില്‍ കുറവ് രേഖപ്പെടുത്തണാമെങ്കില്‍ തമിഴ്‌നാട്ടില്‍ മഴ ശമിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പല ഗ്രാമങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്. വിളവെടുപ്പ് നടത്താന്‍ കഴിയാത്തതും പാകമായതു മഴയില്‍ നശിക്കുന്നതുമാണ് കര്‍ഷകരെ വലയ്‌ക്കുന്ന പ്രധാന പ്രശ്‌നം.