വിഴിഞ്ഞത്തുനിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി, നാലുപേരും സുരക്ഷിതർ

Last Updated: ശനി, 20 ജൂലൈ 2019 (12:47 IST)
തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും കാണാതായ നാലു മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഇന്ന് രാവിലെ തിരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ഉൾക്കടലിൽ കുടുങ്ങിയ നിലയിൽ ബോട്ട് കണ്ടെത്തിയത്. നാല് ദിവസമായി ഇവർക്കുവേണ്ടി തിരച്ചിൽ നടത്തി വരുകയായിരുന്നു. ബോട്ടുകൾ തീരത്ത് തിരികെയെത്തി നലുപേരും സുരക്ഷിതരാണ്.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴയും കടൽക്ഷോപവും തുടരുകയാണ്, പൊന്നാനിയിൽ കടൽക്ഷോപം രൂക്ഷമായതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നു ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായി തുടരുന്നതിനാൽ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലെർട്ട് 22വരെ നീട്ടിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ദയതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരത് എന്ന് നിർദേശം നൽകിയിട്ടുണ്ട്

മഴ രൂക്ഷമായതോടെ ഇടുക്കി അണക്കെട്ടി ജലനിരപ്പ് രണ്ടടി ഉയർന്നു. നിലവിൽ 2307.12അടിയാണ് ഡാമിലെ ജലനിരപ്പ്. മലങ്കര ഡാമിലെ ഒരു ഹട്ടർ കൂടി ഇന്ന് രാവിലെ ഉയർത്തി. ഇന്നലെ രണ്ട് ഷട്ടറുകൾ ഉയർത്തിയിരുന്നു. തൃഷൂർ പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറക്കാൻ ജില്ല കളക്ടർ അനുവാദം നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :