വന്ദേഭാരതിൻ്റെ വേഗം ഉയർത്താൻ നടപടികളുമായി റെയിൽവേ, ട്രാക്കുകളുടെ ബലമുയർത്തും

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (11:38 IST)
വന്ദേഭാരത് ട്രെയിൻ്റെ വേഗത കൂട്ടുന്നതിനായി ട്രാക്ക് നിവർത്തലും ബലപ്പെടുത്തലും ഊർജിതമാക്കി റെയിൽവേ.ആദ്യഘട്ടത്തിൽ ലഭിക്കുന്ന വേഗത ഘട്ടം ഘട്ടമാക്കി ഉയർത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത വരെ നേടാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. എറണാകുളം- ഷൊർണൂർ റൂട്ടിൽ മൂന്നാം വരി പാതയുടെ സർവേയും ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ പാളങ്ങളിലുള്ള വളവും തിരിവുമാണ് വന്ദേ ഭാരതിന് മുന്നിലെ പ്രധാന തടസ്സങ്ങൾ. ചെറിയ വളവുകളുള്ള ഭാഗങ്ങളെല്ലാം പരിഹരിക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. പാളത്തിന് സുരക്ഷ നൽകുന്ന പാളത്തോട് ചേർന്ന് കിടക്കുന്ന മെറ്റൽ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും മറ്റ് ജോലികളും നടന്ന് വരികയാണ്. ഭാവിയിൽ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകൾ കൂടി ലക്ഷ്യമിട്ടാണ് അറ്റകുറ്റപണികൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :