എ കെ ജെ അയ്യർ|
Last Updated:
തിങ്കള്‍, 27 മാര്‍ച്ച് 2023 (20:00 IST)
തിരുവനന്തപുരം: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയിലേറെ രൂപ പിഴ ഇനത്തിൽ ഈടാക്കിയ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്ക് റയിൽവേ മന്ത്രാലയത്തിന്റെ പ്രശംസ. ദക്ഷിണ റെയിൽവേയിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ റോസലിൻ ആരോഗ്യ മേരിക്കാണ് റയിൽവേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര് വഴി പ്രശംസ അറിയിച്ചത്.
ഔദ്യോഗിക ട്വിറ്റർ പേജിൽ റോസലിൻ മേരി യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതും ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ജോലിയോടുള്ള ആത്മാർത്ഥതയെ കുറിച്ചും പ്രശംസയുണ്ട്. 1.03 കോടി രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവർ മാറി എന്നാണു ട്വീറ്റ്.