അച്ഛനറിയാതെ അച്ഛന്റെ രണ്ടാം ഭാര്യയെ പ്രാപിക്കുന്ന വൃത്തികെട്ടവന്റെ കഥയാണ് ഖസാക്കിന്റെ ഇതിഹാസം? - എംടിയുയെയും തകഴിയെയും തെരുവില്‍ അപമാനിച്ച് മതപ്രഭാഷകന്‍

കിഴവികളായ പെണ്ണുങ്ങളാണെങ്കില്‍ കഥയില്‍ അവരുടെ സ്തനം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ടാകും: സാഹിത്യകാരന്മാരെ രൂക്ഷമായി വിമര്‍ശിച്ച് മതപ്രഭാഷകന്‍

അപര്‍ണ| Last Modified ശനി, 24 മാര്‍ച്ച് 2018 (11:02 IST)
ഫാറൂഖ് കോളേജ് അധ്യാപകന്റെ വിവാദ ബത്തക്ക പ്രസംഗത്തിന് പിന്നാലെ മതപ്രഭാഷകനും രംഗത്ത്.
മലയാളത്തിന്റെ ഐതിഹാസിക സാഹിത്യകാരന്മാരെ മുഴുവന്‍ വിമര്‍ശിക്കുകയാണ് മതപ്രഭാഷകന്‍ റഹമത്തുല്ല ഖാസിമി.

എം.ടി വാസുദേവന്‍ നായര്‍, ഒ വി വിജയന്‍, തകഴി ശിവശങ്കരപ്പിള്ള, മൊയ്തു പടിയത്ത്, മുട്ടത്തുവര്‍ക്കി, ജോണ്‍ ആലുങ്കല്‍ തുടങ്ങിയവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം പ്രസംഗിക്കുന്നത്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അച്ഛനറിയാതെ അച്ഛന്റെ രണ്ടാം ഭാര്യയെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണെന്ന് ഇയാള്‍ പറയുന്നു.

തകഴിയുടെ ചെമ്മിനും കയറും ഇതേ നിലവാരം തന്നെയാണ് പുലര്‍ത്തുന്നതെന്നും പ്രഭാഷണത്തില്‍ പറയുന്നു. കറുത്തമ്മയുടേയും പരീക്കൂട്ടിയുടേയും പാട്ട് പാടിയിട്ട് മലയാളികളുടെ നാവ് തേഞ്ഞിട്ടുണ്ട്. തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപമാണ്. ഇതിലൊക്കെ എന്ത് ആവിഷ്‌കാരമാണ്?’ എന്നും ഖാസിമി തന്റെ പ്രസംഗത്തില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :