കീഴാറ്റൂരില്‍ ഇന്ന് സി പി എമ്മിന്റെ ‘നാടുകാവല്‍’, വയലക്കിളികളുടെ സമരത്തിന് അനുമതി ന‌ല്‍കില്ല: പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

വയല്‍ക്കിളികളെ പ്രതിരോധിക്കാന്‍ സി പി എം ‘നാടുകവാല്‍’ സമരവുമായി രംഗത്ത്

അപര്‍ണ| Last Modified ശനി, 24 മാര്‍ച്ച് 2018 (08:34 IST)
കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിനെതിരെ സി പി എമ്മിന്റെ ‘നാടുകാവല്‍’ സമരം ഇന്ന് ആരംഭിക്കും. വയൽക്കിളി കർഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്നു സിപിഎം പ്രതിസമരം തുടങ്ങുന്നത്.

അതേസമറ്റം, സി പി എമ്മിന്റെ ഇന്നത്തെ മാര്‍ച്ചിന് ശേഷം ശേഷം പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കാൻ പൊലീസ് ആലോചിക്കുന്നതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ വയൽനികത്തി ബൈപാസ് റോ‍ഡ് നിർമിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നാളെ നടത്താനിരിക്കുന്ന സമരം പരാജയപ്പെട്ടേക്കും. നിലവില്‍ ഇതുവരെ വയല്‍ക്കിളികളുടെ മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല.

പാർട്ടിഗ്രാമമായ കീഴാറ്റൂരിലെ പ്രശ്നങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെട്ടു സംഘർഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചു സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവൽ‌ സമരം എന്ന പേരിൽ കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പിലേക്കു മാർച്ച് സംഘടിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :