കാമുകിയെ 10 വര്‍ഷം ഒളിപ്പിച്ച സംഭവം: ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

ശ്രീനു എസ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (11:04 IST)
നെന്മറയില്‍ കാമുകിയെ 10 വര്‍ഷം വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റഹ്മാനൊപ്പം സജിതയുടെ ഒളിവു ജീവിതം വളരെ വിവാദമായിരുന്നു. ഇന്ന് വനിതാ കമ്മീഷന്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇമെയില്‍ വഴിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്. ചെറിയവീട്ടില്‍ ഇത്രയും കാലം ഒരാളെ ഒളിപ്പിച്ച് താമസിപ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :