അനധികൃത ക്വാറി ഖനനം: ബിഷപ്പിനും പള്ളി വികാരിക്കും പിഴ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (18:04 IST)
കോഴിക്കോട് : അനധികൃത ഖനനം നടത്തിയതിനു താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും കാൽ കോടിയോളം രൂപ ചുമത്തി ജിയോളജി വകുപ്പ് ഉത്തരവായി. ഏപ്രിൽ മുപ്പത്തിനുള്ളിൽ പിഴ ഒതുക്കാനാണ് നിർദ്ദേശം. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ് ഈ നടപടിയെടുത്തത്.

കോഴിക്കോട്ടെ കൂടരഞ്ഞി വില്ലേജിലുള്ള താമരശേരി രൂപതയുടെ താഴെയുള്ള ലിറ്റിൽ ഫ്‌ളവർ ചർച്ചിന്റെ സ്ഥലത്ത് വര്ഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്വാറിക്ക്ക് അധികാരികളുടെ അനുമതിയില്ല എന്ന് കാണിച്ചു കാത്തലിക് ലേമെൻ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തിനുള്ളിൽ നടപടിയെടുക്കാനും നിർദ്ദേശിച്ചു. ഇതിന്റെ തുടർച്ചയെന്നോണമാണ് ജില്ലാ ജിയോളജിസ്റ് പിഴ ചുമത്തി ഉത്തരവിട്ടത്.

കേസിലെ എതിർ കക്കസഖികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോൾ ഇഞ്ചനാനി, ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരി ഫാ.മാത്യു തെക്കെടിയിൽ എന്നിവർക്കാണ് ഉത്തരവായിച്ചത്. 2002 മുതൽ 2010 വരെയുള്ള കാലയളവിൽ പള്ളിയുടെ കീഴിലുള്ള രണ്ട് ക്വാറികളിലായി 61900 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തിരുന്നു. ഇതിനൊപ്പം ഇക്കാലയളവിൽ പ്രവർത്തിക്കാൻ അനുമതിയും ഉണ്ടായിരുന്നു. പക്ഷെ 3200 ഘനമീറ്റർ കല്ലിനു മാത്രമായിരുന്നു റോയൽറ്റി തുക അടച്ചത്. തുടർന്നാണ് ഇത് കാണിച്ചു പിഴ ഒടുക്കാൻ നിർദ്ദേശം വന്നത്.

എന്നാൽ സ്വന്ത ആവശ്യത്തിനായി സ്വന്തം ഭൂമിയിൽ നിന്ന് ഖനനം ചെയ്യാൻ വ്യവസ്ഥയുണ്ടെന്നും മറ്റുമാണ് പള്ളിയുടെ വാദം. അതേസമയം ജിയോളജി വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച് രൂപതാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :