രേണുക വേണു|
Last Modified തിങ്കള്‍, 13 ജനുവരി 2025 (08:48 IST)
പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് ഉറപ്പായി. ഇന്നു നടക്കുന്ന പത്രസമ്മേളനത്തില്‍ അന്‍വര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് അന്‍വറിന്റെ നീക്കം.
ബംഗാളില്‍ ആകെയുള്ള 16 രാജ്യസഭാ സീറ്റുകളില്‍ 5 എണ്ണത്തില്‍ 2026 ഏപ്രിലില്‍ ഒഴിവുവരും. നിലവില്‍ 12 സീറ്റുകള്‍ തൃണമൂലിന്റെ കൈവശമാണുള്ളത്. ഇതില്‍ ഒരു സീറ്റ് അന്‍വറിനു നല്‍കാനാണ് തൃണമൂലിന്റെ തീരുമാനം. അന്‍വറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വരുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.
രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന ഉറപ്പിലാണ് അന്‍വര്‍ തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കേരളത്തില്‍ തൃണമൂലിനെ കെട്ടിപ്പടുക്കാന്‍ താന്‍ നേതൃത്വം നല്‍കാമെന്നാണ് അന്‍വര്‍ തിരിച്ചുനല്‍കിയ ഉറപ്പ്.
എംഎല്‍എ സ്ഥാനം രാജിവച്ച് അന്‍വറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തോറ്റാല്‍ കൈവിടില്ലെന്നും ഉറപ്പുനല്‍കി. എല്‍ഡിഎഫ് പിന്തുണയില്ലാതെ ജയിച്ചാല്‍ അന്‍വറിനു എംഎല്‍എയായി നിയമസഭയില്‍ തുടരാം. അല്ലെങ്കില്‍ രാജ്യസഭയിലേക്ക് വിടണമെന്നാണ് അന്‍വര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.