അഭിറാം മനോഹർ|
Last Modified ഞായര്‍, 12 ജനുവരി 2025 (15:20 IST)
പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാകും കേസ് അന്വേഷിക്കുക.ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് തീരുമാനം.
പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. കേസില്‍ ഇതുവരെ 26 പേരാണ് അറസ്റ്റിലായത്. ഇന്ന് 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കസ്റ്റഡിയിലുള്ള 7 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ 62 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. ഫോണിലെയും ഡയറിക്കുറിപ്പുകളിലെയും വിവരങ്ങളില്‍ നിന്നാണ് ഇതുവരെ അറസ്റ്റ് നടന്നത്. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് കൂടുതല്‍ പേരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.