സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (09:35 IST)
ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചതിന് പിന്നാലെ 11വര്‍ഷമായി ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ട സതിയമ്മയെ കാണാന്‍ ചാണ്ടി ഉമ്മന്‍ എത്തി. അനധികൃതമായാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കിയെങ്കിലും ഉമ്മന്‍ ചാണ്ടി ചെയ്തുതന്ന സഹായങ്ങളെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സതിയമ്മയെ വീട്ടിലെത്തിയാണ് പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ചാണ്ടി ഉമ്മന്‍ സന്ദര്‍ശിച്ചത്.
പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായിരുന്നു പി.ഒ സതിയമ്മ. തനിക്കും തന്റെ കുടുംബത്തിനും ഉമ്മന്‍ ചാണ്ടി ചെയ്ത സഹായങ്ങള്‍ പങ്കുവെക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ അദ്ദേഹം നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തുവെന്നും സതിയമ്മ പറഞ്ഞു.