ഓണക്കിറ്റ് വിതരണം നാളെ മുതല്‍; ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം

രേണുക വേണു| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (09:10 IST)
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍. കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് രാവിലെ 8.30 ന് തിരുവനന്തപുരം തമ്പാനൂര്‍ ഹൗസിങ് ബോര്‍ഡ് ജങ്ഷനിലെ റേഷന്‍ കടയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മുഖ്യാതിഥിയാകും.

എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഈ വര്‍ഷം സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 5,87,691 എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ 20,000 പേര്‍ക്കും കിറ്റ് ലഭിക്കും. കിറ്റുകള്‍ നാളെ (വ്യാഴം) മുതല്‍ ഞായറാഴ്ച വരെ റേഷന്‍ കടകളില്‍ നിന്ന് കൈപ്പറ്റാം. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉണ്ടാകുക.

അറിയിപ്പ്: തിരുവോണം മുതല്‍ ചതയദിനം വരെ തുടര്‍ച്ചയായി മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :