സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഇന്ന്; റെക്കോര്‍ഡിട്ട് പിഎസ്‌സി

  സെക്രട്ടറ്റേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ , പിഎസ്സി , ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം| jibin| Last Updated: ശനി, 16 മെയ് 2015 (12:15 IST)
പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 3.15 വരെയാണു പരീക്ഷ. 1.30നു മുമ്പ് പരീക്ഷാ ഹാളില്‍ പ്രവേശിക്കണം. അരമണിക്കൂര്‍ വെരിഫിക്കേഷനാണ്. പരീക്ഷാ കേന്ദ്രങ്ങളില്‍ പിഎസ്സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്നു പരീക്ഷാ സമയത്തും ഇന്‍സ്പെക്ഷന്‍ നടപടികളുണ്ടാകും. ഏറ്റവും കൂടുതല്‍ ആളുകള്‍ എഴുതുന്ന പരീക്ഷ ഒറ്റ ദിവസം കൊണ്ട് പിഎസ് സി പൂര്‍ത്തിയാക്കുന്നു എന്ന സവിശേഷതയുമുണ്ട്.

രണ്ടായിരത്തി ഒരുനൂറ്റിപതിനാറ് കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുപത് ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ സിലബ്ബസിലും
മാറ്റങ്ങളുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് മലയാളവും വ്യാകരണവും ആയി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സിലബസില്‍ നിന്ന് ഒഴിവാക്കി. പകരം സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :