എസ്എഫ്ഐ യുടെ പുതിയ സമരമുറ:നാടന്‍പാട്ട് മത്സരം,പിഎസ്സി പരിശീലനം

sfi
കണ്ണൂര്‍:| Last Modified വെള്ളി, 11 ജൂലൈ 2014 (09:23 IST)
പഠിപ്പുമുടക്കു സമരത്തിനു പകരം നാടന്‍പാട്ടു മത്സരവും കരോക്കെ ഗാനമേളയും ഷൂട്ടൗട്ട്‌ മത്സരവുമായിരവും നടത്തി എസ് എഫ് ഐ
കണ്ണൂര്‍ ജില്ലയിലെ മാത്തില്‍ ഗുരുദേവ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജിലാണു എസ്എഫ്ഐ
പുതിയ പരീക്ഷിച്ചത്.

കോളേജിലെ ഏഴ്‌ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചാണു എസ് എഫ് ഐ സമരത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍ പഠിപ്പ് മുടക്കല്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എല്ലാ വിദ്യാര്‍ഥികളും സമരത്തിന്റെ ഭാഗമായതോടെ സമരം വിജയമായിരുന്നെന്നും ക്ലാസുകള്‍ മുടങ്ങിയെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

കരോക്കെക്കും നാടന്‍പാട്ടിനും പുറമെ പി.എസ്‌.സി. പരീക്ഷാ പരിശീലനം നല്‍കാനും എസ് എഫ് ഐ ജില്ല നേതൃത്തം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നലെ എസ് എഫ് ഐ സമരമുള്ളതിനാല്‍
കോളേജ്
അവധി പ്രഖ്യാപിച്ചിരുന്നു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :