ടി പിയെ കൊന്നവരെ പുറത്തുകൊണ്ടുവരാൻ യു ഡി എഫ് ശ്രമിച്ചിട്ടേയില്ല: ചെന്നിത്തല

ടിപി കേസ് പ്രതികളുടെ ശിക്ഷ ഇളവ്: ശുപാർശ യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വന്നിട്ടേയില്ലെന്നു ചെന്നിത്തല

aparna shaji| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (08:12 IST)
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു ശിക്ഷ ഇളവു നൽകാനുളള ശുപാർശ യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വന്നിട്ടേയില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ടിപി കേസ് പ്രതികളുടെ ശിക്ഷ ഇളവു ചെയ്യാൻ യു ഡി എഫ് ഭരണകാലത്ത് നീക്കം നടന്നതിനു തെളിവുകൾ പുറത്തുവന്നിരുന്നു. ഇതോടെ യു ഡി എസ് വെട്ടിലാവുകയായിരുന്നു. ഇതിനെതുടർന്നാണ് പ്രതികരണവുമായി ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചവരുടെ പട്ടികയില്‍ ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമും ഉള്‍പെട്ടത് വിവാദമായിരുന്നു. 2017 ഫെബ്രുവരി 21ന് ജയില്‍ ആസ്ഥാനത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് നിരവധി കുറ്റവാളികള്‍ക്ക് ശിക്ഷാഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യക്തമാകുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിനൊന്ന് പ്രതികളും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്,മനോജ്,റഫീക്ക്, അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍,രജീഷ്,മുഹമ്മദ് ഷാഫി,ഷിനോജ് എന്നിങ്ങനെ പതിനൊന്ന് പ്രതികളാണിത്.

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായിയായ മുഹമ്മദ് നിഷാം കാറിടിപ്പിച്ചും, അടിച്ചും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. കോടതി ശിക്ഷിച്ച് ഒരുവര്‍ഷം തികയുന്നതിന് മുന്‍പാണ് നിഷാമിന്റെ പേരും സര്‍ക്കാരിന്റെ ശിക്ഷായിളവില്‍ കടന്നുകൂടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :