പെട്രോളിന് 25 രൂപ കുറച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനമാണ് ഇടതുപക്ഷ നയം: സിപിഎമ്മിന് ഇന്ധനവില വര്‍ധിക്കുന്നതിലാണ് താല്‍പര്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (09:37 IST)
പെട്രോളിന് 25 രൂപ കുറച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനമാണ് ഇടതുപക്ഷ നയമെന്നും കേരളത്തില്‍ സിപിഎമ്മിന് ഇന്ധനവില വര്‍ധിക്കുന്നതിലാണ് താല്‍പര്യമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഇന്ധനവിലയിലൂടെ ലഭിക്കുന്ന അധികവരുമാനത്തിലാണ് ഈ സര്‍ക്കാരിന് നോട്ടം. ജനങ്ങളുടെ കഷ്ടപ്പാടും പട്ടിണിയൊന്നും സര്‍ക്കാരിന് പ്രശ്‌നമല്ല. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവിലയില്‍ കൊണ്ടുവന്ന വിലക്കുറവിന് ആനുപാതികമായ മാറ്റം കേരളം നടപ്പിലാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പോലുമില്ലാത്ത സമയത്താണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്തതെന്നത് മാതൃകാപരമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇവിടെ ജനങ്ങള്‍ക്കുണ്ടാകുന്ന അധികഭാരം സര്‍ക്കാരിന് ഒരു പ്രശ്‌നവുമല്ല, ജാര്‍ഖണ്ഡിനെ കേരളസര്‍ക്കാര്‍ കണ്ടുപഠിക്കണമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :