കൊല്ലം|
Last Modified ബുധന്‍, 28 മെയ് 2014 (11:24 IST)
എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. തെന്‍മലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഇടമണ്‍ ഉദയഗിരി ചരുവ് കാലയില്‍വീട്ടില്‍ മാജിതയെയാണ്(24) ഭര്‍ത്താവ് ജാഫര്‍ഖാന്‍ കഴുത്തറത്ത് കൊന്നത്.
തിങ്കളാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്.
ഒന്നരവര്‍ഷം മുമ്പാണ് ജാഫര്‍ഖാന്‍ മാജിതയെ വിവാഹം കഴിച്ചത്. സംശയ രോഗിയായ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. സംഭവ ദിവസം രാത്രി ഇവര്‍തമ്മില്‍ വഴക്കിടുകയും ഒടുവില്‍ കറിക്കത്തി കൊണ്ട് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
മാജിതയ്ക്ക് മറ്റ് പലരുമായും അടുപ്പമുള്ളതായ സംശയമാണ് ഇയാളെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. കൊലയ്ക്കുശേഷം ഇയാള്‍ കതകടച്ച് വീടിന് പുറത്തേക്ക് പോകുന്നത് അയല്‍വാസികളും ബന്ധുക്കളും കണ്ടിരുന്നു. ഏറെ നേരമായിട്ടും മാജിതയെ പുറത്ത് കാണാതിരുന്നതിനെതുടര്‍ന്ന് അയല്‍ക്കാര്‍ ചെന്ന് നോക്കിയപ്പോഴാണ് അടച്ചിട്ട മുറിക്കുള്ളില്‍ രക്തത്തില്‍കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്.
തുടര്‍ന്ന് തെന്മല പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹവും വീടും പരിശോധിച്ചശേഷം കതക് പൂട്ടി കാവലേര്‍പ്പെടുത്തി. ആര്‍.ഡി.ഒ യുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. കൊലപാതക വിവരമറിഞ്ഞ് നാട്ടുകാരുള്‍പ്പെടെ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ഫോറന്‍സിക്-വിരലടയാള വിദഗ്ധര്‍ ഇന്നലെ തെളിവെടുപ്പ് നടത്തി.
സംഭവത്തിനുശേഷം നാട്ടില്‍ നിന്ന മുങ്ങിയ ഭര്‍ത്താവ് പള്ളിക്കര മുബീന മന്‍സിലില്‍ കെ. ജാഫര്‍ഖാനെ (26) കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു