ഭാര്യയെ തലയ്ക്കടിച്ചു വധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിലായി

കഴക്കൂട്ടം| Last Modified തിങ്കള്‍, 26 മെയ് 2014 (16:36 IST)
സ്വന്തം ഭാര്യയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പൊലീസ് പിടിയിലായി. കഴക്കൂട്ടത്തിനടുത്ത് മേനം‍കുളം കരിഞ്ഞ വയല്‍ സ്വദേശി അനില്‍ കുമാര്‍ (41) ആണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച ജയകുമാരിയെ (36) തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിക്കുകയാണുണ്ടായതെന്ന്
കഴക്കൂട്ടം പൊലീസ് എസ് ഐ ശ്രീജിത്ത് പറഞ്ഞു.

അനില്‍ കുമാര്‍ സ്ഥിരം കുടുംബ വഴക്കുണ്ടാക്കുമെന്നാണു അയല്‍ക്കാര്‍ പറയുന്നത്. കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :