പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

PP Divya
PP Divya
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2024 (20:03 IST)
പിപി ദിവ്യയ്ക്ക് ജാമ്യവസ്ഥകളില്‍ ഇളവ്. ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ഇളവുകളില്‍ പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ് വന്നത്. നേരത്തെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

ഒക്ടോബര്‍ 14നായിരുന്നു നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ പങ്കെടുക്കുകയും നവീന്‍ ബാബുവിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. നവീന്‍ ബാബുവിന്റെ ഡ്രൈവര്‍ താമസസ്ഥലത്ത് അന്വേഷിച്ച് എത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :