പോസ്റ്റോഫീസുകളും ഇനി കോര്‍ ബാങ്കിംഗിലേക്ക്

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (17:30 IST)
സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളും ഇനി കോര്‍ ബാങ്കിംഗ് സേവനം ലഭ്യമാക്കാനൊരുങ്ങുന്നു. ഇതോടെ ബാങ്കുകള്‍ വഴി ലഭ്യമായിരുന്ന സാമ്പത്തിക സേവനങ്ങള്‍ പോസ്റ്റോഫീസുകളിലെ കോര്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ലഭ്യമാവും. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ - കേരള അറിയിച്ചതാണിത്.

ഇതിന്‍റെ തുടക്കമെന്നോണം നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റ് ഓഫീസില്‍ ഈ സേവനം ആരംഭിച്ചു. ജൂണ്‍ മാസത്തില്‍ തന്നെ കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിലും ഈ സേവനം ലഭ്യമാവും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യ്മാക്കാനാണു പദ്ധതി.

പോസ്റ്റ് ഓഫീസുകളിലെ കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കുന്നതിനായി നെറ്റ് വര്‍ക്കിംഗ് ജോലികള്‍ ചെയ്യുന്നത് ഫിന്നക്കിള്‍ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ്‌. ഈ സംവിധാനം പൂര്‍ണ്ണമായും നിലവില്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഏതു പോസ്റ്റ് ഓഫീസില്‍ നിന്നും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ടില്‍ പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാവുന്നതാണ്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :