പൊലീസ് ഉദ്യോഗസ്ഥരും ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കണമെന്ന് സെന്‍കുമാര്‍

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (16:07 IST)
പരിഷ്‌കാരങ്ങളുടെ പരമ്പരയുമായി ഡി ജി പി സെന്‍കുമാര്‍. പൊലീസ് ഉദ്യോഗസ്ഥരും ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ട്രാഫിക് സിഗ്നലുകള്‍ മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പി സര്‍ക്കുലര്‍ പുറത്തിറക്കി.

അടിയന്തര സാഹചര്യമുണ്ടായാല്‍ ടോപ് ലൈറ്ററും സൈറണും മുഴക്കണം. ഇങ്ങനെയുള്ള വാഹനങ്ങളെ പ്രത്യേകം കടത്തി വിടാവുന്നതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മറ്റു വി ഐ പി കളും പ്രത്യേക സാഹചര്യങ്ങളില്‍ സിഗ്നല്‍ മറികടക്കണമെന്നുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും സര്‍ക്കുലറില്‍ ഡി ജി പി വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :