തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (11:17 IST)
കരിപ്പൂർ വിമാനത്താവളത്തിലെ സംഘർഷത്തെ തുടർന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും
പൊലീസിന്റെ സാന്നിധ്യം വേണമെന്ന് ഇന്റലിജൻസ്. ഈ സാഹചര്യത്തില്‍ സുരക്ഷ ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് കേരള പൊലീസ് കേന്ദ്ര സർക്കാരിനെ അറിയിക്കും.
കേരളത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലും ഇന്റലിജൻസ് പരിശോധന നടത്തിയ ശേഷമാണ് ഇന്റലിജൻസ് സുരക്ഷയുടെ കാര്യം വ്യക്തമാക്കിയത്. വിമാനത്താവളങ്ങളില്‍ എപ്പോഴും കേരളാ പൊലീസിന്റെ സാന്നിധ്യം ആവശ്യമാണ്. ഇത് സംബന്ധിച്ച നടപടികള്‍ക്കായി ഡിജിപി ടിപി സെൻകുമാറിനെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ കേന്ദ്രത്തിനു കത്തയയ്‌ക്കുകയും ചെയ്തു.
വിമാനത്താവളങ്ങളിലും ഇന്റലിജൻസ് പരിശോധന നടത്തിയ ശേഷമാണ് പുതിയ തീരുമാനം ഉണ്ടായത്. കേന്ദ്ര സേനകളുടെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും സംസ്ഥാനത്തുള്ള ആക്രമികള്‍ വിമാനത്താവളങ്ങളില്‍ പദ്ധതികളുമായി എത്തിയാല്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ഇന്റലിജൻസ് കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.