Last Modified വെള്ളി, 14 നവംബര്‍ 2014 (12:59 IST)
കോഴിക്കോട്: നാദാപുരത്തിനടുത്ത് എല്‍ കെ ജി വിദ്യാര്‍ത്ഥിനി ലൈംഗികമായി പീഡിപ്പിച്ചത് സ്കൂള്‍ ബസിലെ ക്ലീനറാണെന്ന് പൊലീസ്.
സ്കൂള്‍ ബസിലെ ക്ലീനറായ കണ്ണൂര്‍ സ്വദേശി മുനീറാണ് നാലര വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.വിദ്യാര്‍ത്ഥിനിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം.
ഇയാള്‍ കുട്ടിയെ പാചകക്കാരന്റെ മുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി നിലവിളിച്ചതിനാല്‍ ഇയാള്‍ ഭയന്ന് ഓടിപ്പോവുകയായിരുന്നുവെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.
നേരത്തെ സംഭവത്തില്‍ സ്കൂളിലെ മുതിര്‍ന്ന കുട്ടികളായിരുന്നു പ്രതികളെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഉന്നതരുടെ മക്കളായ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഡമ്മി പ്രതിയെ ഇറക്കിയിരിക്കുകയാണെന്ന് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും ആരോപിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.