പതിനേഴുകാരിയെ ഗർഭിണിയാക്കിയത് കാമുകൻ, 12കാരനെ കുടുക്കിയത്; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

പതിനേഴുകാരിയുടെ ഗർഭത്തിന് പിന്നിൽ?

aparna shaji| Last Modified വ്യാഴം, 10 നവം‌ബര്‍ 2016 (12:53 IST)
കളമശ്ശേരിയിൽ പതിനേഴുകാരി ഗർഭിണിയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ 12കാരനെതിരെ കേസെടുത്തത് കഴിഞ്ഞയാഴ്ചയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പെൺകുട്ടിക്ക് നാട്ടിലുള്ള ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് അയൽക്കാർ നൽകുന്ന സൂചന.

കാമുകനെ രക്ഷിക്കാൻ പെൺകുട്ടി 12കാരന്റെ മേൽ കുറ്റം ചുമത്തുകയായിരുന്നുവെന്നാണ് ജനസംസാരം. പെൺകുട്ടി പ്രസവിക്കുന്നതിനു രണ്ട് ദിവസം മുൻപും കോളജിൽ പോയിരുന്നു. അപ്പോഴൊന്നും പെൺകുട്ടി ഗർഭിണിയാണെന്ന് സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും.

കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു പെൺകുട്ടി കളമശേരി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. ചൈൽഡ്‌ലൈൻ പ്രകർത്തകരോട് പെൺകുട്ടി തന്നെയാണ് ഉത്തരവാദി ബന്ധുവായ 12കാരനാണെന്ന് പറഞ്ഞത്. ദരിദ്ര ചുറ്റുപാടിൽ ജീവിക്കുന്ന പെൺകുട്ടിക്ക് അമ്മ മാത്രമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :