കളി കാര്യമായി; പീഡനശ്രമം നാടകമാണെന്ന് തിരിച്ചറിഞ്ഞില്ല, നാട്ടുകാർ വിദ്യാർത്ഥികളെ പിടിച്ച് പൊലീസിലേൽപ്പിച്ചു

പീഡനശ്രമം നാടകമാണെന്ന് തിരിച്ചറിയാതെ നാട്ടുകാർ വിദ്യാർത്ഥികളെ പൊലീസിലേൽപ്പിച്ചു. ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികളെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. പീഡനങ്ങൾക്കെതിരെ ബോധവൽക്കരണമെന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ന

തൃശൂർ| aparna shaji| Last Modified ബുധന്‍, 22 ജൂണ്‍ 2016 (11:26 IST)
പീഡനശ്രമം നാടകമാണെന്ന് തിരിച്ചറിയാതെ നാട്ടുകാർ വിദ്യാർത്ഥികളെ പൊലീസിലേൽപ്പിച്ചു. ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികളെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. പീഡനങ്ങൾക്കെതിരെ ബോധവൽക്കരണമെന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ നാടകമാണ് നാട്ടുകാർ ഒറിജിനൽ പീഡനശ്രമമാണെന്ന് വിശ്വസിച്ചത്.

സാമൂഹ്യവിരുദ്ധരുടെ നിരന്തരമുള്ള ശല്യപ്പെടുത്തലുകൾക്കെതിരെ പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ ഒന്നും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്റെ പരിതിയിൽ നാടകം നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

നാടകത്തിനിടയിൽ ഒരു പെൺകുട്ടി അടുത്തുള്ള കടയിൽ ഓടിക്കയറി. തന്നെ ഒരാൾ ശല്യപ്പെടുത്തുന്നുണ്ടെന്നും പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും രക്ഷപ്പെടുത്തണമെന്നും പെൺകുട്ടി കടയിലുള്ളവരോട് പറഞ്ഞു. പുറകെ ഓടിക്കയറിയ ആൺകുട്ടിയെ നാട്ടുകാർ പിടികൂടി. പെൺകുട്ടി അടക്കമുള്ള വിദ്യാർത്ഥികൾ, സംഭവം നാടകമാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ വഴങ്ങിയില്ല.

വിദ്യാർത്ഥികളെ പൊലീസിലേൽപ്പിക്കുക മാത്രമല്ല, അവർക്കെതിരെ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, പൊലീസ് തങ്ങളോട് വൈരാഗ്യം തീർക്കുകയാണെന്ന് വിദ്യാർത്ഥികൾ വാദിച്ചു. ഒടുവിൽ പി കെ ബിജു എം പി ഇടപെട്ടാണ് സംഭവം ഒതുക്കി തീർത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ...

മധ്യ പടിഞ്ഞാറന്‍  ബംഗാള്‍  ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത 12 മണിക്കൂര്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു - വടക്കു കിഴക്ക് ...

'ബേബി ഗേള്‍' സിനിമാ സംഘത്തില്‍ നിന്നും കഞ്ചാവ് വേട്ട; ...

'ബേബി ഗേള്‍' സിനിമാ സംഘത്തില്‍ നിന്നും കഞ്ചാവ് വേട്ട; ഫൈറ്റ് മാസ്റ്റര്‍ പിടിയില്‍
. ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബേബി ഗേള്‍.

'സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു': സർബത്ത് ...

'സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു': സർബത്ത് ജിഹാദ് തടയണമെന്ന് ബാബ രാംദേവ്
പതഞ്ജലിയുടെ റോസ് സർബത്തിൻ്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ പരാമർശം.

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് ...

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം
കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി.

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി ...

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ
കേരളോത്സവത്തിലെ സാംസ്‌കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്.