സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 2 ഫെബ്രുവരി 2024 (11:02 IST)
പൊലീസുകാരുടെ മോശം പെരുമാറ്റം ക്ഷമിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജോലിഭാരവും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ജനങ്ങളോട് മോശമായി പെരുമാറുന്നതിന് കാരണമെന്ന ഡിജിപിയുടെ വാദത്തെയും കോടതി തള്ളി. മാനസിക പിരിമുറക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അഭിഭാഷകനെ അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്.
അതേസമയം പൗരന്മാരോട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉചിതമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് ജനുവരി 30ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദര്‍വേഷ് സാഹിബ് കോടതിയെ അറിയിച്ചു. സര്‍ക്കുലറിന്റെ ഉള്ളടക്കം വാക്കുകളില്‍ ഒതുക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഓരോ ഉദ്യോഗസ്ഥനും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെന്നും അറിയിക്കുകയാണ് കോടതി ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.