പത്തുലക്ഷം രൂപയും 93 പവനും തട്ടിയെടുത്ത വനിത എഎസ്‌ഐ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 28 ഏപ്രില്‍ 2023 (08:43 IST)
പത്തുലക്ഷം രൂപയും 93 പവനും തട്ടിയെടുത്ത വനിത എഎസ്‌ഐ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐ 47 കാരിയായ ആര്യശ്രീ ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ മലപ്പുറം ജില്ല പോലീസ് മേധാവി ആര്യശ്രീയെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

പഴയന്നൂര്‍ സ്വദേശിനിയില്‍ നിന്നും 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍ നിന്നും എട്ടേമുക്കാല്‍ ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തെന്നുള്ള പരാതിയിലാണ് നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :