പൊലീസിനെ വിറപ്പിച്ച് പുതുപ്പള്ളിയിലെ 'തീവ്രവാദി സംഘം'

കോട്ടയം| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (16:36 IST)
പുതുപ്പള്ളി ജംക്ഷനു സമീപത്തെ പള്ളിക്കു മുന്നില്‍ രണ്ടു ജീപ്പുകളിലായി തമിഴ് തീവ്രവാദിസംഘം എത്തിയെന്ന് സന്ദേശത്തെത്തുടര്‍ന്ന് എത്തിയ പൊലീസ്
തീവ്രവാദികളുടെ പൊടി പോലും കിട്ടാതെ വട്ടം കറങ്ങി.

കഴിഞ്ഞ ദിവസം രാത്രി രണ്ടോടെയാണ് എകെ47 തോക്കുധാരികളായ തീ‍വ്രവാദികളെ കണ്ടുവെന്ന ഫോണ്‍ സന്ദേശം പൊലീസിന് ലഭിച്ചത്. വിവരം ലഭിച്ച ഉടനെ തന്നെ
രണ്ടു ഡിവൈഎസ്പിമാരും രണ്ടുസിഐമാരും അന്‍പതോളംപൊലീസുകാരും സ്ഥലത്തെത്തി. എന്നാല്‍ ജില്ല മുഴുവന്‍ തിരഞ്ഞെങ്കിലും തോക്കുധാരികളെ കിട്ടിയില്ല.

എന്നാല്‍ തീവ്രവാദികളെ കണ്ടതായുള്ള മൊഴിയില്‍ പൊലീസിനെ സംഭവം അറിയിച്ചയാള്‍ ഉറച്ചു നിന്നതോടെ പൊലീസ് ശരിക്കും വെട്ടിലായി. വിവരം അറിയിച്ച ആളെപ്പറ്റിയും വിശദാംശങ്ങളെപ്പറ്റിയും കൂടുതല്‍ അന്വേഷിച്ച ശേഷം നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം. തീവ്രവാദികളെ നേരിടാനായി പുറപ്പെട്ട പൊലീസ് സംഘത്തിന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ലാത്തി മാത്രമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :