പോലീസുകാര്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് തിന്നു!

മൂന്നാര്‍| vishnu| Last Modified വ്യാഴം, 17 ജൂലൈ 2014 (18:17 IST)
ദേവികുളത്ത്‌ പോലീസുകാര്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്നതായി റിപ്പോര്‍ട്ട്‌. സംഭവത്തില്‍ രണ്ട്‌ പോലീസുകാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ വനം വകുപ്പ്‌ കേസെടുത്തു. പോലീസ്‌ റൈഫിള്‍ ഉപയോഗിച്ചാണ്‌ കാട്ടുപോത്തിനെ കൊന്നത്‌ എന്നാണ്‌ വനം വകുപ്പ്‌ അധികൃതര്‍ നല്‍കുന്ന സൂചന.

വെടിയേറ്റെന്ന് സംശയിക്കുന്ന തരത്തിലുള്ള കാട്ടുപോത്തിന്റെ തല വനത്തില്‍ നിന്നും വനം വകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കാട്ടുപോത്തിനെ കൊല്ലാനും മാസം വിതരണം ചെയ്യാനും പോലീസുകാരെ സഹായിച്ച ദേവികുളം സ്വദേശി ശരത്‌ചന്ദ്രനെ അറസ്‌റ്റുചെയ്തിട്ടുണ്ട്.

ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാ‍ള്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസുകാരും സംഭവ്ത്തില്‍ ഉള്‍പ്പെട്ടിരുന്നതായി തെളിഞ്ഞത്. കോണ്‍സ്‌റ്റബിള്‍ അനില്‍ കൃഷ്‌ണ, ഡ്രൈവര്‍ പ്രജീഷ്‌ എന്നിവരെയാണ്‌ നിലവില്‍ പ്രതിചേര്‍ത്തിട്ടുള്ളത്‌. മറ്റുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്‌.

വേട്ടയാടി കൊന്ന കാട്ടുപോത്തിന്റെ തല വേര്‍പെടുത്തിയ ശേഷം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് ഇവര്‍ മാംസം പങ്കുവച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. നാനൂറു കിലോയോളം വരുന്ന കാട്ടുപോത്തായിരുന്നു ഇതെന്നും ഇറച്ചി പങ്കിട്ടവരെല്ലാവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ സൂചന നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :