വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, ഇത് ഇരട്ടചങ്കൻ; സംഘപരിവാർ ഭീഷണിക്കിടെ പിണറായി ഇന്ന്​ മംഗളൂരുവിൽ

വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, ഇത് ഇരട്ടചങ്കൻ!

മംഗളൂരു| aparna shaji| Last Modified ശനി, 25 ഫെബ്രുവരി 2017 (08:19 IST)
ബി ജെ പിയുടെയും സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി ഇന്ന്​ മംഗളൂരുവിലെത്തും. മുഖ്യമന്ത്രിയെ തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത മംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രകടനം നടത്താനോ സംഘം ചേരാനോ ഹര്‍ത്താല്‍ നടത്താനോ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി

രാവിലെ 11നു വാർത്താഭാരതി ദിനപത്രത്തി​ന്റെ പുതിയ ഓഫീസ്​ കെട്ടിടത്തി​ന്റെ നിർമാണോദ്​ഘാടനവും സി പി എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്​ഘാടനവും
പിണറായി നിർവഹിക്കും.
നേരത്തെ മംഗളൂരുവിലെത്തുന്ന പിണറായിയെ തടയുമെന്ന്​ സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. പിണറായി പങ്കെടുക്കുന്ന പരിപാടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കിയിരുന്നു.

സന്ദർശനത്തിൽ പ്രതിഷേധിച്ച്​ ഇവർ ഹർത്താലിനും ആഹ്വാനം നൽകിയിട്ടുണ്ട്​. പിണറായിയെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ വലിയ ആസൂത്രണങ്ങളാണ് നടത്തിയിട്ടുള്ളത്. സംഘടിതമായി എത്തി തടയാനാണ് തീരുമാനം. ഇത് ചെറുക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് പ്രതിരോധമൊരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :