എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 18 ഡിസംബര്‍ 2024 (21:26 IST)
പാലക്കാട് : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി തടവു ശിക്ഷ വിധിച്ചു. പൂജാരി ചമഞ്ഞ് പെൺകുട്ടിയുടെ അസുഖം മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഒന്നാം പ്രതി കൂടല്ലൂർ പടിഞ്ഞാറേത്തറ സ്വദേശി വിനോദിനെ (42) കോടതി വിവിധ വകുപ്പുകളിലായി 40 വർഷം കഠിന തടവും 1.35 ലക്ഷം രൂപ) പിഴയും വിധിച്ചു.
രണ്ടാം പ്രതി മഞ്ഞളൂർ തില്ലങ്കോട് സ്വദേശി വിദ്യ (37) യ്ക്ക് വിവിധ വകുപ്പുകളിലായി 23 വർഷം കഠിന തടവും 2 ലക്ഷം രൂപാ പിഴയും വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി പെൺകുട്ടിയെ കുട്ടിയുടെ വീട്ടിലും ബന്ധു വീട്ടിലും വച്ചു പല തവണ പീഡിപ്പിച്ചു എന്നും ഇതിന് രണ്ടാം പ്രതി ഒന്നാം പ്രതിക്ക് സൗകര്യം ഒരുക്കി നൽകി എന്നുമാണ് കേസ്' സംഭവം നടന്ന സമയത്തെ ആലത്തൂർ എസ്.ഐ ആയിരുന്ന അരുൺ കുമാർ രണ്ടിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ ടി.എൻ ഉണ്ണിക്കൃഷണൻ , അന്നത്തെ കുഴൽമന്ദം എസ്.ഐ ആയിരുന്ന ആർ.രജീഷും ചേർന്നാണ് അന്വേഷണം നടത്തി കുററപത്രം സമർപ്പിച്ചത്