എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 11 നവംബര്‍ 2024 (20:05 IST)
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണയിലാണ് സംഭവം.
എടവണ്ണ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഓട്ടോ റിക്ഷയിൽ വെച്ചും വീടിന് സമീപ സ്ഥലത്തും വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.