പ്ലസ് ടു ക്രമക്കേട് ഋഷിരാജ്‌ സിംഗ് അന്വേഷിച്ചാല്‍ മതിയെന്ന് ലോകായുക്ത

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 23 ഓഗസ്റ്റ് 2014 (10:36 IST)
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പുതിയതായി അനുവദിച്ച വിഷയത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനേതുടര്‍ന്ന് ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ഋഷിരാജ്‌ സിംഗിനേ ചുമതലപ്പെടുത്തി ലോകയുക്ത ഉത്തരവ്.

ജസ്‌റ്റിസ്‌ പയസ്‌ സി കുര്യാക്കോസ്‌, ഉപലോകായുക്‌ത ജസ്‌റ്റിസ്‌ ജസ്‌റ്റിസ്‌ കെപി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. ലോകായുക്‌ത എസ്‌ബി കെബി രവിയെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കണമെന്നും ലോകായുക്‌ത നിര്‍ദ്ദേശിച്ചു. ഋഷിരാജ്‌ സിംഗിന് താല്‍പ്പര്യമുള്ള സേനാംഗങ്ങളെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നും ലോകായുക്‌ത നിര്‍ദ്ദേശം നല്‍കി.

ഋഷിരാജ്‌ സിഗിന്റെ സേവനം വിട്ടു നല്‍കാന്‍ ഡിജിപിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ, ഷീല ദേവി നല്‍കിയ ഹര്‍ജിയിലാണ്‌ ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്ബ്‌, പ്രൈവറ്റ്‌ സെക്രട്ടറി വിവി അബ്‌ദുല്‍ റസാഖ്‌, ഡിപിഐ എ ഷാജഹാന്‍, ജോയിന്റ്‌ ഡയറക്‌ടര്‍ ഡോ. പിഎ സാജുദീന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ട് സിബി‌ഐ അന്വേഷണമാണ് ഹര്‍ജിക്കാരി ആവശ്യപ്പെട്ടത്.

എന്നാല്‍ സംസ്‌ഥാന പോലീസില്‍ വിശ്വസ്‌തരായ ഉദ്യോഗസ്‌ഥരുണ്ടെന്ന്‌ വ്യക്‌തമാക്കിയ ലോകായുക്‌ത ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :