പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം : പ്രതി പിടിയില്‍

പോത്തന്‍കോട്| Last Modified ശനി, 13 ജൂണ്‍ 2015 (15:46 IST)
പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ വിരുതനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. തോന്നയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണു കഴിഞ്ഞ ദിവസം
സംഭവം നടന്നത്.

സേ പരീക്ഷയില്‍ സുഹൈല്‍ എന്ന വിദ്യാര്‍ത്ഥിക്കു വേണ്ടി ചാന്നാങ്കര സ്വദേശി ഫൈസല്‍ എന്ന 19 കാരനാണു പരീക്ഷ എഴുതാന്‍ എത്തിയത്. സുഹൈലിന്‍റെ ഫോട്ടോ മാറ്റിയശേഷം ഫൈസല്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച ഹാള്‍ ടിക്കറ്റുമായാണു പരീക്ഷയ്ക്കെത്തിയത്.

തൊട്ടു മുമ്പു നടന്ന ദിവസങ്ങളിലെ ജ്യോഗ്രഫി, ഇക്കണോമിക്സ് എന്നീ പരീക്ഷകളും ഇയാള്‍ ആള്‍ മാറാട്ടം നടത്തി എഴുതിയതായി അധികൃതര്‍ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആര്‍മ്ഭിച്ചതായി കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ കെ.എസ്.അരുണ്‍ കുമാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :