മകനൊപ്പം പ്ലസ്ടു പരീക്ഷയെഴുതിയ അമ്മയ്ക്ക് മകനേക്കാള്‍ മാര്‍ക്ക്

ഗുവാഹട്ടി| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (18:38 IST)
കിഴക്കന്‍ അസമിലെ ദിബ്രുഗഡ് ജില്ലയില്‍ മകനൊപ്പം പ്ലസ്ടു പരീക്ഷയെഴുതിയ അമ്മയ്ക്ക് മകനേക്കാള്‍ മാര്‍ക്ക്.
നയന്‍മോനി ബെസ്ബറുവ എന്ന 37 കാരിയാണ് 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയത്. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ നയന്‍മോനിക്ക് ഫസ്റ്റ് ഡിവിഷനും മകനായ അങ്കുറിന് (18) തേഡ് ഡിവിഷനുമാണ് ലഭിച്ചത്.

സോഷ്യോളജിക്ക് 80 ശതമാനം മാര്‍ക്ക് നേടിയ നയന്‍മോനി പക്ഷേ ഇഷ്ടവിഷയമായ ആസാമീസ് സാഹിത്യത്തിന് ലഭിച്ച മാര്‍ക്കില്‍ അത്ര സന്തോഷവതിയല്ല. രാത്രിയില്‍ മക്കളെയെല്ലാം ഉറക്കിയതിന് ശേഷമാണ് നയനോമി പഠനത്തിനായി സമയം കണ്ടെത്തിയത്. . രാവിലെ 4 മണിക്ക് ഇവര്‍ ഉണരും. പിന്നീട് വീട്ടു ജോലികളെല്ലാം ചെയ്ത് തീര്‍ത്ത് 12 കിലോമീറ്ററോളം സൈക്കില്‍ ചവിട്ടിയാണ് ഇവര്‍ സ്‌കൂളില്‍ പോയിരുന്നത്. ക്ലാസ്സിലെ ഉയര്‍ന്ന മാര്‍ക്കും നയനോമിക്കാണ്. തന്റെ പരിശ്രമം വിജയത്തിലെത്തിയെന്നും എന്നാല്‍ മകന് മാര്‍ക്കു കുറഞ്ഞതില്‍ വിഷമുണ്ടെന്നും നയനോമി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :