കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം: കേന്ദ്രനിയമം കേരളം അട്ടിമറിച്ചു

ന്യൂഡല്‍ഹി| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (09:31 IST)
ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള 2012ലെ കേന്ദ്ര നിയമം കേരളം പൂര്‍ണമായും അട്ടിമറിച്ചതായി റിപ്പോര്‍ട്ട്‌‍.

പീഡനം റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കണമെന്നാണ് കേന്ദ്രനിയമം. എന്നാല്‍ നിയമം നിലവില്‍ വന്ന് ഒന്നരക്കൊല്ലമായിട്ടും ഒരു കേസില്‍പോലും ആരും ഇതുവരേയും ശിക്ഷിക്കപ്പെട്ടിട്ടില്ല.

ബാലപീഡനക്കേസുകളില്‍ കേരളം നാലാംസ്ഥാനത്താണെന്നും കണക്കുകള്‍ സൂചിപ്പിക്കുമ്പോഴാണ് ഈ അനാസ്ഥ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :