മൂന്നാര്‍|
jibin|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (10:56 IST)
പിഎല്‍സി യോഗത്തില്‍ ധാരണയിലത്തെിയ കൂലിയില്‍ തൃപ്‌തിയില്ലെന്ന് മൂന്നാറിലെ പൊമ്പിള ഒരുമൈ വ്യക്തമാക്കി.
സമരം ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ സാഹചര്യം ഇല്ലാത്തതിനാല്‍ സമരം അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. അടുത്ത പിഎല്‍സി യോഗത്തില്‍ ധാരണയില്‍ എത്തിയില്ലെങ്കില്‍ സമരം ചെയ്യുമെന്ന് പൊമ്പിള ഒരുമൈ നേതാവ് ലിസി സണ്ണി വ്യക്തമാക്കി.
മാസങ്ങളായി സമരം തുടരുന്നതിനാല്‍ പലര്‍ക്കും വീടുകളിലേക്ക് തിരിച്ചു പോകാന്‍ പോലും പണമില്ലാത്ത അവസ്ഥയാണുള്ളത്. 301 രൂപ എന്ന കൂലി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ട്രേഡ് യൂണിയനും കമ്പനിയും സര്‍ക്കാരും ചേര്‍ന്ന് ചതിക്കുകയായിരുന്നുവെന്നും ലിസി സണ്ണി വ്യക്തമാക്കി. പൊമ്പിള ഒരുമൈയില്‍ ഒരു ഭീന്നിപ്പും ഇല്ല. മറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഡതാല്‍പ്പര്യങ്ങളാണെന്നും അവര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തിലെ എതിര്‍പ്പ് ഒറ്റക്കെട്ടായി അറിയിക്കും. തങ്ങളുടെ തൊഴിലാളി കൂട്ടായ്‌മയില്‍ യാതൊരു എതിര്‍പ്പും ഇല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവരുടെ നിക്കം നടപ്പാകില്ല. ട്രേഡ് യൂണിയന്‍ ഇടപെടലുകള്‍ ലക്ഷ്യം വെച്ചത് പൊമ്പിള ഒരുമൈയുടെ ഒരുമ തകര്‍ക്കാനാണ്. തങ്ങള്‍ കാരണമാണ് ശമ്പളം വര്‍ദ്ധിച്ചതെന്ന് വരുത്തി തീര്‍ക്കനാണ് ശ്രമിച്ചതെന്നും ലിസി സണ്ണി പറഞ്ഞു. അതേസമയം, തൊണ്ണൂറ് ശതമാനം തൊഴിലാളികളും പണിക്ക് പ്രവേശിച്ചു.