നെയ്യാറ്റിന്‍കര|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (15:11 IST)
മദ്യലഹരിയില്‍ ബാലഗോഗുലം ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചതു തടഞ്ഞ പോലീസുകാരനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗംവും കൂട്ടാളികളും നടുറോഡിലിട്ടു തല്ലി ചതച്ചു.മന്ത്രി പികെ ജയലക്ഷ്മിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ബാലരാമപുരം കരിപ്ലാവിള ശ്യാം നിവാസില്‍ വിപിന്‍ ജോസ്, കൂട്ടാളി മുരുകന്‍ എന്നിവരാണ് പോലീസുകാരനെ ആക്രമിച്ചത്.
പോലീസ് പിടികൂടിയ ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പ്രതികളെ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍കരയില്‍ ടിബി ജംഗ്ഷനു സമീപത്തായിരുന്നു മന്ത്രി കിങ്കരന്റെ കൈയാങ്കളി. ബാലഗോകുലം ഘോഷയാത്ര നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സ്ഥാപിച്ചിരുന്ന വണ്‍വേ
പാലിക്കാന്‍ തയാറാകാതെ ഇവര്‍ വാഹനവുമായി ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നം ഉടാലെടുത്തത്. ഇതേത്തുടര്‍ന്ന് പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ ഇവര്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.