പിണറായിക്ക് എസ്എന്‍ഡിപിയെക്കുറിച്ച് ഒന്നുമറിയില്ല: വെള്ളാപ്പള്ളി

പിണറായി വിജയന്‍ , എസ്എന്‍ഡിപി , ശ്രീനാരായണ ഗുരു
കൊല്ലം| jibin| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (13:32 IST)
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. പിണറായി വിജയന് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ല. ദേശാഭിമാനി എന്നാണ് ഗുരുദേവനെക്കുറിച്ച് എഴുതിത്തുടങ്ങിയത്.
സിപിഎം എന്ന് മുതലാണ് ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എസ്എന്‍ഡിപിയെക്കുറിച്ച്
ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് പിണറായി വിജയന്‍. പിണറായി വിജയന്‍ വടക്കാനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വെളളാപ്പളളി നടേശന്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 10,428 പേര്‍ വോട്ട് ചെയ്തതില്‍ 8946 വോട്ടാണ് വെള്ളാപ്പള്ളി നടേശന് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :