തിരുവനന്തപുരം|
jibin|
Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (11:22 IST)
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫയര്‍ഫോഴ്‌സ്
മേധാവിയായിരിക്കെ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ തുടര്‍ന്നുള്ള ചോദ്യത്തിനായിരുന്നു സര്‍ക്കാരിനെതിരെ പിണറായി രംഗത്ത് എത്തിയത്.
സര്‍ക്കാരിന്റെ എന്ത് നിര്‍ദ്ദേശങ്ങളാണ് ജേക്കബ് തോമസ് അനുസരിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് വ്യക്തമാക്കുന്നത്. നിയമപരമായ കാര്യങ്ങളായിരിക്കില്ല ചിലപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടാവുക. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ എത് സാഹചര്യത്തില്‍ നിന്നാണെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.
സര്‍ക്കാരിന്‍്റെ നിര്‍ദ്ദേശങ്ങളെ അനുസരിക്കാഞ്ഞതിനാലാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അഗ്നിശമന സേനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സേവനങ്ങളൊന്നും ലഭിക്കാതെയായെന്നും സ്ഥലംമാറ്റത്തിന് പിന്നില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കോ നഗരവികസന മന്ത്രി മഞ്ഞളാം കുഴി അലിക്കോ പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.