പ്രളയക്കെടുതി; കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും, കേന്ദ്രസംഘം ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും

പ്രളയക്കെടുതി; കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും, കേന്ദ്രസംഘം ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം| Rijisha M.| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (09:18 IST)
സംസ്ഥാന പുനഃർനിർമ്മണത്തിന് കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ഡല്‍ഹിക്ക് തിരിച്ച മുഖ്യമന്ത്രി നാളെ നടക്കുന്ന് പോളിറ്റ് ബ്യൂറോയിലും പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുന്നത്.

4796 കോടിയുടെ സഹായമാണ് നേരത്തെ കേരളം കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ടത്. 40000 കോടിക്ക് മുകളില്‍ നാശനഷ്ടം കണക്കാക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പാക്കേജിലൂടെ വിവിധ പദ്ധതികളുടെ രൂപത്തില്‍ കൂടുതല്‍ തുക നേടിയെടുക്കാനാണ് കേരളത്തിന്റെ ശ്രമം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ നിവേദനം തയ്യാറാക്കി ഈ മാസം അവസാനത്തോടെ കേന്ദ്രത്തിന് സമര്‍പ്പിക്കും.

അതേസമയം, പ്രളയക്കെടുതി വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര സംഘം ഒരാഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. സംഘത്തലവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറിയുമായ ബി ആർ ശർമ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം രണ്ടിന് വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് തിരച്ചെത്തിയത്. ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും മയോക്ലിനിക്കിലെ ചികില്‍സ വിജയകരമെന്നാണ് വിവരം. തിങ്കളാഴ്ച മുതല്‍ മുഖ്യമന്ത്രി ഔദ്യോഗിക ചുമതലകളില്‍ ജീവമാകും എന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :