സെന്‍കുമാര്‍ തെറിച്ചു, ലോക്നാഥ് ബെഹ്റ പുതിയ ഡിജിപി; ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍- മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചത് തിങ്കളാഴ്ച രാത്രിയോടെ

വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്

പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി , സെന്‍ കുമാര്‍ , ജേക്കബ് തോമസ് , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 31 മെയ് 2016 (08:01 IST)
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചു. എന്‍ ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ ജേക്കബ് തോമസിനെ നിയമിച്ചു. അവധിയിലായ ശങ്കര്‍ റെഡ്ഡിക്ക് പകരംചുമതല നല്‍കിയിട്ടില്ല. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിംഗ്
കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയാക്കി.

വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിനെ മാറ്റിയത്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങൂ. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ സ്ഥാനത്ത് നിന്നും മാറ്റണമെങ്കിൽ വ്യക്തമായ കാരണങ്ങൾ വേണം. ഇതു സംബന്ധിച്ച ഫയലുകൾ സർക്കാർ തയ്യാറാക്കിയതായാണ് വിവരം.

നേരത്തെ മന്ത്രിസഭ അധികാരമേറ്റയുടനെ ദക്ഷിണ മേഖല എഡിജിപി കെ പത്മകുമാറിനെ മാറ്റി ബി സന്ധ്യയെ നിയമിച്ചിരുന്നു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് പൊലീസ് തലപ്പത്തെ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :