പിണറായിക്കൊപ്പം നാല്, കുമ്മനത്തിന് രണ്ടും; കൂടുതല്‍ കളിച്ചാല്‍ വെടിപൊട്ടും

പിണറായി പഴയ പിണറായി തന്നെ, പക്ഷേ കൂടുതല്‍ കളിച്ചാല്‍ വെടിപൊട്ടും

  pinarayi vijayan , BJP , pinarayi security staff , RSS , police , kummanam rajasekharan , മുഖ്യമന്ത്രി , പിണറായി വിജയന്‍ , ആര്‍ എസ് എസ് , കൊലവിളി , കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം| jibin| Last Modified ശനി, 4 മാര്‍ച്ച് 2017 (16:18 IST)
ആര്‍എസ്എസിന്റെ ഭീഷണിയും കൊലവിളിയും ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. നിലവിലെ സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാല് കമാന്‍ഡോകളെ കൂടി ഉള്‍പ്പെടുത്തി.

സ്‌റ്റേറ്റ് സെക്യൂരിറ്റി റിവ്യു കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. രഹസ്യാന്വേഷണ സംഘത്തിന്റെ ശുപാര്‍ശകളും ഈ നീക്കത്തിന് പിന്നിലുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്ള സുരക്ഷയും സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. രണ്ട് പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

പിണറായി വിജയനെതിരെ സംഘപരിവാര്‍ നീക്കം നടത്തുന്നതും ആര്‍എസ്എസ് ഭീഷണി ശക്തമാകുകയും ചെയ്‌തതാണ് മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണം.

പിണറായി വിജയന്റെ തല വെട്ടുന്നയാള്‍ക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :