ജവാന്‍‌മാര്‍ക്കായി വാദിക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നോ ?; മലയാളി സൈനികന്റെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിക്കാന്‍ പോലും ആരുമില്ല - മൃതദേഹം വഴിയില്‍ തടഞ്ഞിട്ടത് സൈന്യം തന്നെ

ജവാന്‍‌മാര്‍ക്കായി വാദിക്കുന്നവര്‍ ഇതൊന്നും കണ്ടില്ലെ ?; മലയാളി സൈനികന്റെ മൃതദേഹത്തെ അപമാനിച്ചത് സൈന്യം തന്നെ

 jawan killed himself, jawan committed suicide, sting video, sahayak, buddy system, Lance Naik Roy Mathew , BJP , RSS , India kashmir issue , കരസേന , റോയമാത്യു , റീ പോസ്‌റ്റുമോര്‍ട്ടം , ജവാന്റെ മരണം , നാസിക്
തിരുവനന്തപുരം| jibin| Last Updated: ശനി, 4 മാര്‍ച്ച് 2017 (15:33 IST)
ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് ചാനലില്‍ പരാതി പറഞ്ഞതിനു ശേഷം നാസിക്കിലെ ദേവലാലിയില്‍ ക്യാമ്പിന് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ റോയമാത്യുവിന്റെ മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാണിച്ചെന്ന് ബന്ധുക്കള്‍.

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം ഏറ്റുവാങ്ങണമെങ്കില്‍ റീ പോസ്റ്റുമാര്‍ട്ടം നടത്തണമെന്നും അല്ലാത്തപക്ഷം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സമ്മതിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഇത് സാധ്യമല്ലെന്നും, അതിനാവശ്യമായ ഉത്തരവുകള്‍ ലഭിച്ചില്ലെന്ന് സൈന്യം അറിയിച്ചു. തുടര്‍ന്ന് ജില്ലാകളക്‍ടര്‍ ഇടപെടുകയും റീ പോസ്‌റ്റുമോര്‍ട്ടത്തിനായി കൈമാറുകയും ചെയ്‌തു.

രാവിലെ 9.30 എത്തിച്ച മൃതദേഹം അരമണിക്കൂറിലധികം ട്രോളിയില്‍ തന്നെ സൂക്ഷിച്ചു. വഴി മധ്യ വാഹനം നിറുത്തിയിട്ടും സൈന്യം പ്രശ്‌നം ഗുരുതരമാക്കി. അരണമണിക്കുറിന് ശേഷമാണ് മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചത്. സ്ഥല പ്രതിനിധികളടക്കമുള്ളവര്‍ എത്താതിരുന്നതും ബന്ധപ്പെട്ടവര്‍ മാറി നിന്നതും ശ്രദ്ധേയമായി.

ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ റോയ്മാത്യു പരാതി പറഞ്ഞിരുന്നു. രഹസ്യ ക്യമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തു.
ഇതേത്തുടര്‍ന്ന് തന്റെ ജോലി നഷ്ടപെടാന്‍ സാധ്യതയുണ്ടെന്ന് റോയ് വീട്ടുകാരോട് പറഞ്ഞിരുന്നു.

റോയ്മാത്യൂ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരസേനയുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :