കോഴിക്കോട്|
Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (11:20 IST)
നിയമനവിവാദം സര്‍ക്കാരിന്റെ പ്രതിച്‌ഛായയെ ബാധിച്ചെന്നുള്ളത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുനിയമനങ്ങള്‍ ഉള്‍പ്പെടെ നിലവിലുള്ള പ്രശ്നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്യും. ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രശ്നങ്ങള്‍ ഗൌരവമുള്ളതാണ്. അതിനാല്‍ തന്നെ ഗൌരവതരമായി അതിനെ കൈകാര്യം ചെയ്യും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാല്‍,
പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ് നിയമനവിവാദം സര്‍ക്കാര്‍ പ്രതിച്‌ഛായയെ ബാധിച്ചുവെന്നതെന്നും അദ്ദേഹം പറഞ്ഞു.
പേഴ്സണല്‍ സ്റ്റാഫിലെ മൂന്നു നിയമനങ്ങള്‍ നടത്താന്‍ മന്ത്രിമാര്‍ക്ക് അവകാശമുണ്ടെന്നും ഇത്തരം തസ്തികകളിലെ നിയമനം പാര്‍ട്ടി അറിയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി കെ ശ്രീമതി മന്ത്രിയായിരുന്നപ്പോള്‍ മകന്റെ ഭാര്യയെ നിയമിച്ചത് അത്തരമൊരു തസ്തികയിലായിരുന്നെന്നും എന്നാല്‍ അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുകയും നടപടിയുണ്ടാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.