ബന്ധുനിയമന വിവാദം ഗൌരവമുള്ള കാര്യമാണ്; ഇക്കാര്യത്തില്‍ പാർട്ടി ഉചിതമായ തീരുമാനമെടുക്കും: മുഖ്യമന്ത്രി

ശ്രീമതിയെ തള്ളി പിണറായി; നിയമനം പാർട്ടിയോട് ആലോചിച്ചല്ല

കോഴിക്കോട്| സജിത്ത്| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2016 (17:27 IST)
പി കെ ശ്രീമതി ടീച്ചറുടെ വാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിയുടെ ഇഷ്ടമനുസരിച്ചാണ് മന്ത്രി ഭവനത്തിൽ മൂന്നു തസ്തികകളിലേക്കുള്ള ആളുകളെ നിയമിക്കുന്നത്. അതിന് പാര്‍ട്ടിയുടെ അനുവാദം ആവശ്യമില്ല. പാർട്ടി അറിവോടെയല്ല ശ്രീമതി ടീച്ചർ അവരുടെ മകന്റെ ഭാര്യയെ നിയമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബന്ധുനിയമന വിവാദത്തില്‍ വളരെ ഗൌരവമുള്ള പ്രശ്നങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. യു ഡി എഫ്​ അല്ല എൽ ഡി എഫ്​. കോണ്‍ഗ്രസിനെപ്പോലെയല്ല സി പി എം എന്നും കോഴിക്കോട് ഗസ്റ്റ് ഹൗസിൽവച്ച് മാധ്യമങ്ങളോടു സംസാരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :