സോഷ്യൽ മീഡിയ മധുവിനെ മറന്നു, ഏറ്റെടുത്ത് മുഖ്യമന്ത്രി

വെള്ളി, 2 മാര്‍ച്ച് 2018 (09:16 IST)

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. അട്ടപ്പാടിയിൽ എത്തുന്ന മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തശേഷമായിരിക്കും മധുവിന്റെ മുക്കാലി ചിണ്ടക്കിയൂരിലെ വീട് സന്ദര്‍ശിക്കുക.
 
അതേസമയം, കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്തെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനം.
 
നേരത്തേ, മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.    ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ഉപദ്രവിച്ച കേസ്: വിചാരണ നടപടികള്‍ തുടങ്ങുന്നു - ദിലീപടക്കമുള്ള പ്രതികള്‍ക്ക് സമന്‍‌സ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങുന്നു. ഈ ...

news

വിവാഹം റിയാലിറ്റി ഷോയാണോ? ചാനല്‍ കാഴ്ചക്കാര്‍ കബളിപ്പിക്കപ്പെടുമോ?

തനിക്ക് ഇണങ്ങിയ വധുവിനെ ഒരാള്‍ തെരഞ്ഞെടുക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ഒരു ...

news

തമിഴ്‌നാട്ടിലും മദ്യനിരോധനം വരുമോ ?; പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നടനും ...

Widgets Magazine