പണമുള്ളവന്‍ മാത്രം പഠിച്ചാല്‍ പോര, 5 ലക്ഷം ഇല്ലെങ്കില്‍ പഠിക്കാന്‍ വരണ്ട എന്നത് ചെകിടടിച്ചുള്ള പ്രഹരമാണ്: ജെയ്ക് സി തോമസ്

നിഷേധിയാവാനും ഏത് മഹാപര്‍വതത്തിന് മുമ്പിലും ഉലയാതെ നിവര്‍ന്നു നില്‍ക്കാനും പഠിപ്പിക്കുന്നത് എസ് എഫ് ഐ ആണ്: ജെയ്ക് സി തോമസ്

aparna| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (08:10 IST)
മെറിറ്റ് ലിസ്റ്റില്‍ മികച്ച റാങ്കോടെ പാസ്സായാലും കയ്യില്‍ കൊടുക്കാന്‍ 5 ലക്ഷം ഇല്ലായെങ്കില്‍ പഠിക്കാൻ വരേണ്ട എന്ന ദാർഷ്ട്ട്യം നിറഞ്ഞ നിലപാട് അര്‍ഹിക്കുന്നത് ചെകിടടിച്ചുള്ള പ്രഹരം തന്നെയാണെന്ന് സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. തന്റെ ഫെസ്ബുക്ക് പേജിലൂടെയാണ് സ്വാശ്രയ കോളേജ് പ്രവേശന വിഷയത്തില്‍ ജെയ്ക് പ്രതികരണം അറിയിച്ചത്.

ക്രിസ്ത്യന്‍ മാനേജുമെനമെന്റുകള്‍ 5 ലക്ഷത്തില്‍ കരാര്‍ ഒപ്പിടുന്നതും രണ്ടരലക്ഷത്തിന്റെ മെറിറ്റ് സീറ്റുകളും ഇരുപത്തി അയ്യായിരം രൂപയുടെ 20 ശതമാനം സീറ്റുകളുമൊക്കെ ഈ സമരങ്ങള്‍ തീര്‍ത്തുവെച്ച അഭിമാനാര്‍ഹമായ തുരുത്തുകള്‍ തന്നെയായിരുന്നുവെന്ന് ജെയ്ക് ഓര്‍മിപ്പിക്കുന്നു.

ഏതുവിധേനയും ഭീഷണപ്പെടുത്തിയിട്ടായാലും ബാങ്ക് ഗ്യാരണ്ടി വാങ്ങി പണമുള്ളവനെ മാത്രമേ പഠിപ്പിക്കുവെന്ന നിലപാട് സ്വീകരിക്കുന്നതു വഴി മെഡിക്കല്‍ രംഗത്ത് ഫീസ് വാങ്ങി കഴുത്തറയ്ക്കുന്നതില്‍ ഗവെഷണം നടത്തുന്നതിൽ വിജയിച്ച കോഴിക്കോട് കെ.എം.സി.ടിയും എറണാകുളം ശ്രീനാരായണയും ഉള്‍പ്പെടെയുള്ള കോളേജുകളിലേക്ക് എസ്.എഫ്.ഐ ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :